Ultimate magazine theme for WordPress.

അന്‍വര്‍ സഹകരിച്ചു പോകണം ; നിലപാട് മാറ്റിയാല്‍ നിരാശപ്പെടേണ്ടി വരില്ലെന്ന് അടൂര്‍പ്രകാശ്

0

ലപ്പുറം: അന്‍വര്‍ സഹകരിക്കുമെന്നും യുഡിഎഫില്‍ നിലനില്‍ക്കുന്ന നിലവിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്.

തങ്ങളുടെ നിലപാടുകള്‍ കൂടി അനുസരിക്കാന്‍ തയ്യാറാകുന്നവരുമായി സഹകരിക്കുമെന്നും കാണിക്കേണ്ട മര്യാദകള്‍ കാണിച്ചാല്‍ എല്ലാവരുമായി സഹകരിച്ചുപോകുന്ന ചുറ്റുപാടുകള്‍ ഉണ്ടാക്കുമെന്നും പറഞ്ഞു.

അന്‍വറിന്റെ കാര്യത്തിലുള്ള തീരുമാനം കാലതാമസമില്ലാതെ അറിയാനാകും. എല്ലാവരേയും കൂട്ടിയിണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലപാട് മാറ്റിയാല്‍ അന്‍വറിന് നിരാശപ്പെടേണ്ടി വരില്ലെന്നും പറഞ്ഞു. അന്‍വര്‍ തന്റെ വാര്‍ത്താസമ്മേളനം ഒരു ദിവസത്തേക്ക് കൂടി മാറ്റി വെയ്ക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നും അന്‍വര്‍ മാപ്പ് പറയണമെന്ന് താന്‍ പറയില്ലെന്നും പറഞ്ഞു.

പിണറായിസത്തിന് എതിരേ പോരാടാനാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത്. യുഡിഎഫിന്റെയും നിലപാട് അതു തന്നെയാണ്. രണ്ടു പേരും ഉയര്‍ത്തുന്ന മുദ്രാവാക്യം ഒന്നുതന്നെയാണ്. അന്‍വറായാലും മറ്റൊരാളായാലും വലിപ്പച്ചെറുപ്പം നോക്കാതെ എല്ലാവരുമായി ഒറ്റക്കെട്ടായി മുമ്ബോട്ട് പോകുക എന്നാണ് ഉദ്ദേശിക്കുന്നത്. അന്‍വര്‍ നിലപാടിനെ അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.

അന്‍വര്‍ യുഡിഎഫുമായി സഹകരിച്ചു പോകണമെന്നും പറഞ്ഞു. അസോസിയേറ്റ് ഘടകകക്ഷിയാക്കി നിലനിര്‍ത്താമെന്ന യുഡിഎഫ് നിലപാട് അന്‍വര്‍ അംഗീകരിക്കണമെന്നും പറഞ്ഞു. ഇന്ന് രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം അന്‍വര്‍ മാറ്റിയിരുന്നു. മുതിര്‍ന്ന യുഡിഎഫ് നേതാക്കളും സാമുദായിക നേതാക്കളും ഒരുപകല്‍ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെന്നാണ് അന്‍വര്‍ പറഞ്ഞു.

ഈ പോരാട്ടത്തില്‍ അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്നും യുഡിഎഫിനെ ദുര്‍ബ്ബലപ്പെടുത്തുന്ന തീരുമാനം അന്‍വറില്‍ നിന്നും ഉണ്ടാകില്ലെന്നാണ് കരുതുന്നതെന്നും എ.പി. അനില്‍കുമാറും വ്യക്തമാക്കി. ഇത്രയൂം വലിയ പോരാട്ടം നടത്തിയ അന്‍വറിനെ യുഡിഎഫ് വിട്ടുകളയാന്‍ തയ്യാറല്ല. പക്ഷേ തങ്ങള്‍ക്ക് അല്‍പ്പം പരിമിതി ഉണ്ടെന്ന കാര്യം അന്‍വറും മനസ്സിലാക്കണമെന്നും പറഞ്ഞു. ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാന്‍ അദ്ദേഹത്തിന്റെ കൂടി പിന്തുണയുണ്ടാകണമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും അനില്‍കുമാര്‍ പറഞ്ഞു.

- Advertisement -

Leave A Reply