Ultimate magazine theme for WordPress.

പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ 52കാരൻ ഇൻസ്പെക്ടറുടെ നെഞ്ചിലിടിച്ചു, അറസ്റ്റ്

0

കോഴിക്കോട്: പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കൻ പൊലീസിനെ ആക്രമിച്ച കേസില്‍ പിടിയിലായി.

കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസ് വില്ലയില്‍ എബി ഏബ്രഹാമിനെ (52) ആണ് എലത്തൂർ പൊലീപൊലീസ് അറസ്റ്റ് ചെയ്തത്.പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാളെ എലത്തൂർ പൊലീസ് വിളിച്ചുവരുത്തി.സ്റ്റേഷനില്‍ വച്ച്‌ ഇയാള്‍ പരാതിക്കാരിയുമായി തർക്കം ഉണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിച്ച എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിനെ ഇയാള്‍ പിടിച്ചു തള്ളി നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചു.

അക്രമം തടയാൻ ശ്രമിച്ച സീനിയർ സിവില്‍ പൊലീസ് ഓഫിസർ രൂപേഷ്, സിവില്‍ പൊലീസ് ഓഫിസർമാരായ സനോജ്, മിഥുൻ എന്നീ പൊലീസുകാർക്ക് നേരെയും പ്രതി അക്രമം നടത്തി. സ്റ്റേഷൻ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന എ എസ് ഐ രഞ്ജിത്ത്, സിവില്‍ പൊലീസ് ഓഫീസർ ആശ്രയ് എന്നീ പൊലീസുകാരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസിനെ ആക്രമിച്ചതിനും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.

- Advertisement -

Leave A Reply