Ultimate magazine theme for WordPress.

ഡോ. സിസാതോമസിന് ആശ്വാസമായി ഹൈക്കോടതി ; ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നല്‍കണം

0

കൊച്ചി: സാങ്കേതികസര്‍വകലാശാലയുടെ താല്‍ക്കാലിക വി.സി.യായ ഡോ. സിസാ തോമസിന് പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി.

സര്‍ക്കാരിന് വന്‍ തിരിച്ചടിയായി മാറിയിരിക്കുന്ന വിധിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കൊടുക്കാനുള്ള മുഴുവന്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജോണ്‍സണ്‍ജോണ്‍. എ മുഹമ്മദ് മുസ്താഖ് എന്നിവര്‍ ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. രണ്ടുവര്‍ഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

ഒരാളുടെ വിരമിക്കല്‍ പിടിച്ചുവെയ്ക്കാനാകില്ലെന്ന് ഡിവിഷന്‍ ബഞ്ച് വിധിച്ചു. രണ്ടാഴ്ച സമയപരിധി കൂടി കോടതി നല്‍കിയിരിക്കുകയാണ്. നേരത്തേ ആനുകൂല്യങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ ഡോ.സിസാതോമസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും വിരമിക്കല്‍ ആനുകൂല്യം ഉടന്‍ നല്‍കണമെന്ന് ട്രൈബ്യൂണല്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തെങ്കിലും സര്‍ക്കാര്‍ നടപ്പാക്കാതെ വന്നതിനെ തുടര്‍ന്നാണ് സിസാതോമസ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു. 2022 നവംബറില്‍ മുന്‍ കേരളാഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ഉത്തരവ് പ്രകാരമാണ് ചുമതല ഏറ്റെടുത്തത്. ഹൈക്കോടതി ഇതിന് സിസാതോമസിനെ നടപടിയില്‍ കുരുക്കുകയായിരുന്നു.

സിസയുടെ നിയമനം മാതൃസ്ഥാപനത്തെയും വകുപ്പിനെയും അറിയിച്ചില്ല എന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ മറുപടി. എന്നാല്‍ എന്നാല്‍ ആനുകൂല്യം പിടിച്ചുവെയ്ക്കാന്‍ ഇതൊന്നും കാരണമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. സിസാതോമസിനെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് താല്‍ക്കാലിക വി.സി.യായി നിയമിച്ചത്. 2023 മാര്‍ച്ച്‌ 31 നായിരുന്നു സിസാതോമസ് വിരമിച്ചത്. 2023 ഓഗസ്റ്റില്‍ താല്‍ക്കാലിക പെന്‍ഷന്‍ പാസാക്കി ഉത്തരവ് ഇറക്കിയെങ്കിലും തുക നല്‍കിയില്ല. ഇതേ തുടര്‍ന്നായിരുന്നു ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. 2023 മുതലുള്ള കുടിശികയും നല്‍കാനാണ് ഇന്നു ട്രൈബ്യുണല്‍ ഉത്തരവിട്ടത്. ഇതും നടക്കാതെ വന്നതോടെയാണ് ഹൈക്കോടതിയില്‍ എത്തിയത്.

- Advertisement -

Leave A Reply