ഇടുക്കി: ഡിസിസി പ്രസിഡന്റ് സി.പി മാത്യുവിനെ ബഹിഷ്‌കരിച്ച് ഇടുക്കിയിലെ ബാർബർ തൊഴിലാളികൾ. സി.പി മാത്യു ബാർബർമാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാർബേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. മാത്യുവിന്റെ ‘ചെരയ്ക്കാൻ ഇരിക്കുകയല്ല’ എന്ന പരാമർശമാണ് വിവാദമായത്. കഴിഞ്ഞദിവസം വണ്ടിപ്പെരിയാറിൽ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നടത്തിയ സമരത്തിനിടയായിരുന്നു പരാമർശം.
‘ഞങ്ങൾ ചെരയ്ക്കാൻ അല്ല നടക്കുന്നതെന്ന് സിപിഐഎം ഓർക്കണം’ എന്നായിരുന്നു മാത്യുവിന്റെ വാക്കുകൾ. ഇതോടെ ബാർബർമാരുടെ സംസ്ഥാന സംഘടനയായ സ്റ്റേറ്റ് ബാർബേഴ്സ് അസോസിയേഷൻ രംഗത്തെത്തുകയായിരുന്നു.
- Advertisement -
‘എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. തൊഴിലിൽ ഒരു മാന്യത കുറവും ഞങ്ങൾക്ക് തോന്നിയിട്ടില്ല. മാന്യതയുള്ള പണി തന്നെയാണിത്. തൊഴിലിനെ മോശമായാണ് സിപി മാത്യു ചിത്രീകരിച്ചത്. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താൻ തയ്യാറായിട്ടില്ല. മാപ്പ് പറയും വരെ അദ്ദേഹത്തെ ബഹിഷ്‌കരിക്കാനാണ് തീരുമാനം.’തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമർശം എന്നാണ് അസോസിയേഷൻ പ്രതികരണം.
- Advertisement -