Ultimate magazine theme for WordPress.

അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവെച്ച വിദ്യാര്‍ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു

0

കോഴിക്കോട് : അര്‍ധരാത്രി മദ്യപിച്ച് റോഡില്‍ ബഹളംവെച്ച വിദ്യാര്‍ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളാണ് ഞായറാഴ്ച രാത്രി 12.30-ന് പുതിയറ-പാളയം ജങ്ഷനു സമീപമുള്ള റോഡില്‍ ബഹളംവെച്ചത്.

രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണുണ്ടായിരുന്നത്. സ്റ്റേഷനില്‍വെച്ച് വിദ്യാര്‍ഥികള്‍ പോലീസിനെ ചീത്തവിളിക്കുകയും വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.

- Advertisement -

എന്നാല്‍, ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ്. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.

- Advertisement -

Leave A Reply

Your email address will not be published.