തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതൽ ആഴക്കടൽ മത്സ്യബന്ധനം പുനരാരംഭിക്കും. ഇതോടെ 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകൾ വീണ്ടും കടലിലേക്ക് പോകും.
- Advertisement -
ചാകര പ്രതീക്ഷിച്ച് ആഴക്കടലിലേക്ക് പോകുന്ന ബോട്ടുകൾ നാളെ രാവിലെയോടെ തിരിച്ചെത്തി തുടങ്ങും. നിലവിലെ ഇന്ധനവിലയിൽ ഈ മേഖല എത്ര കാലം അതിജീവിക്കുമെന്ന ആശങ്ക മത്സ്യബന്ധന മേഖലയിൽ തുടരുകയാണ്. കടലിൽ പോകുന്ന ബോട്ടുകൾക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്നതാണ് ഇവരുടെ ഏറെക്കാലത്തെ ആവശ്യമാണ്.
അടുത്ത ട്രോളിംഗ് നിരോധനത്തിന്റെ സമയമാവുമ്പോഴേക്കും ട്രോളിങ് നിരോധന സമയം പുനക്രമീകരിക്കണമെന്നതാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമെന്നും ഇവർ പറയുന്നു.
- Advertisement -