തിരുവനന്തപുരം; മൊബൈൽ ഫോണിൽ സംസാരിച്ചിരിക്കെ കിണറ്റിൽ വീണ യുവാവിനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. മേപ്പാട്ട്മല പ്രമോദ് ഭവനില്‍ പ്രവീണ്‍ (34) വീടിന് സമീപമുള്ള കിണറ്റിൽ വീണത്. 60 അടി താഴ്ചയുള്ള കിണറ്റിൽ നിന്ന് ഏറെ പണിപ്പെട്ടാണ് പ്രവീണിനെ പുറത്തെത്തിച്ചത്.
- Advertisement -
വെള്ളിയാഴ്ച ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീണ്‍ കിണറിന്റെ കൈവരിയില്‍ ഇരുന്ന് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നു. ശബ്ദംകേട്ട് എത്തിയ സഹോദരന്‍ പ്രമോദ് കയര്‍ ഇട്ടുകൊടുത്തതിനെത്തുടര്‍ന്ന് പ്രവീണ്‍ അതില്‍ പിടിച്ച് വെള്ളത്തില്‍ താഴാതെ കിടന്നു.
സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ നെടുമങ്ങാട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ നസീറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പ്രദീഷ് കിണറ്റില്‍ ഇറങ്ങി വഴുക്കലുള്ള തൊടിയില്‍ ചവിട്ടി നിന്നുകൊണ്ട് വളരെ പണിപ്പെട്ടാണ് പ്രവീണിനെ നെറ്റിനുള്ളില്‍ കയറ്റി കരയ്‌ക്കെത്തിച്ചത്.
- Advertisement -