ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത കേസില്‍ വ്യവസായിക്ക് കോടതി ഒരു ദിവസം തടവും 34,000 രൂപ പിഴയും വിധിച്ചു.ചന്നപട്ടണ സ്വദേശി അന്‍വര്‍ ഖാനെ(40)യാണ് കോടതി ശിക്ഷിച്ചത്. ബൈക്കോടിച്ച 16-കാരന്‍ അപകടത്തില്‍ മരിച്ചിരുന്നു. 2021 സെപ്റ്റംബര്‍ 18-ന് ചന്നപട്ടണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപത്തായിരുന്നു അപകടം.ബൈക്ക് ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പതിനാറുകാരന്‍ ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചു.. എന്നാല്‍, റോഡരികില്‍ വിശ്രമിക്കുകയായിരുന്ന കൗമാരക്കാരനെ ലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് കാണിച്ച് ബന്ധുക്കള്‍ ചന്നപട്ടണ പോലീസില്‍ പരാതി നല്‍കി.
പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബൈക്ക് ഓടിക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് മനസ്സിലായി.
- Advertisement -
പോലീസ് അന്വേഷണത്തില്‍ അടുത്ത ബന്ധുവായ അന്‍വര്‍ ഖാനാണ് ബൈക്ക് കൊടുത്തതെന്നും പോലീസ് കണ്ടെത്തി.
- Advertisement -