Ultimate magazine theme for WordPress.

മികച്ച സീരിയലിന് പുരസ്‌ക്കാരം നൽകാൻ കഴിയില്ലെന്ന് ജൂറി; കേരളത്തിലെ പരമ്പരകൾ കലാമൂല്യം കുറഞ്ഞത്: സ്ത്രീകളെയും കുട്ടികളെയും മോശമാക്കി ചിത്രീകരിക്കുന്നുവെന്ന് വിമർശനം

0

 

 

29-ാമത് സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച സീരീയലിന് പുരസ്‌കാരങ്ങൾ നൽകേണ്ടതില്ലെന്ന് ജൂറി. മികച്ച സീരിയൽ ഇല്ലാത്തതിനാൽ രണ്ടാമത്തെ സീരിയൽ എന്ന പുരസ്‌കാരവും നൽകേണ്ടതില്ലെന്ന് ജൂറി പ്രസ്താവനയിൽ പറഞ്ഞു.

- Advertisement -

കേരളത്തിലെ ടെലിവിഷൻ പരമ്പരകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തുന്നതായും ജൂറി പറഞ്ഞു. കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കാണുന്ന മാധ്യമെന്ന നിലയിൽ ടെലിവിഷൻ സീരിയലുകളിലെയും കോമഡി പരിപാടികളുടെയും ഉള്ളടക്കത്തിൽ ചാനലുകൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ജൂറി നിർദേശിച്ചു.

ജൂറിയുടെ മുന്നിലെത്തിയ എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ലെന്ന് ജൂറി വിലയിരുത്തി. കലാമൂല്യം,സാങ്കേതിക മികവ് എന്നിവയുള്ള സൃഷ്ടികൾ ഇല്ലാത്തതിനാൽ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്‌കാരം നൽകേണ്ടതില്ലെന്നതാണ് ജൂറി തീരുമാനം.

 

- Advertisement -

Leave A Reply

Your email address will not be published.