കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ എത്തി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഞ്ചിക്കോട് നിന്ന് ഓക്‌സിജൻ എത്തി. ഇതോടെ ഇവിടുത്തെ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. എന്നാൽ ഇത് നാളെ രാവിലെ വരെയുള്ള ഉപയോഗത്തിനേ തികയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ എല്ലാം മാറ്റിവെച്ചിരിക്കുകയായിരുന്നു.
- Advertisement -
ആശുപത്രിയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്യുന്നത് മുടങ്ങിയതാണ് ക്ഷാമത്തിന് കാരണം. ഇന്നലെ രാത്രി മുതലാണ് ഓക്‌സിജൻ ക്ഷാമം രൂക്ഷമായത്. വിതരണ കമ്പനിയിലെ സാങ്കേതിക പ്രശ്‌നമാണ് ഓക്‌സിജൻ എത്തിക്കാൻ തടസ്സമായതെന്നാണ് വിശദീകരണം. ശസ്ത്രിക്രിയകൾ പലതും മുടങ്ങി. അടിയന്തര സാഹചര്യം ഉണ്ടായതോടെ ആശുപത്രി അധികൃതർ പകരം സംവിധാനം ഒരുക്കാൻ നെട്ടോട്ടമോടി. അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് ഇതുവരെ നടത്തിയത്.
- Advertisement -