മഹേഷ് നാരായണൻ ഇനി ബോളിവുഡിലും തിളങ്ങും
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകൻ മഹേഷ് നാരായണൻ. ‘ഫാന്റം ഹോസ്പ്പിറ്റൽ’ എന്ന സിനിമയിലൂടെയായിരിക്കും ബോളിവുഡിൽ മഹേഷ് തുടക്കം കുറിക്കുക.
- Advertisement -
മലയാളി മാധ്യമപ്രവർത്തകൻ ജോസി ജോസഫ് രാജ്യത്തെ ആരോഗ്യമേഖലയെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളെ ആധാരമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. തൽവാർ, റാസി, ബദായി ഹോ എന്നീ സിനിമകൾ നിർമ്മിച്ച പ്രീതി ഷഹാനിയുടെ ടസ്‌ക് ടേൽ ഫിലിംസും ജോസി ജോസഫിന്റെ കോൺഫ്‌ളുവൻസ് മീഡിയയും ചേർന്നാണ് നിർമ്മാണം. മഹേഷ് നാരായണനുമായി സിനിമ ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ടെന്നാണ് പ്രീതി ഷഹാനി പറഞ്ഞത്.
- Advertisement -