ഡി.സി.സി പട്ടിക കലഹം; അനുനയ നീക്കത്തിന് ഒരുങ്ങി പ്രതിപക്ഷ നേതാവ് വിഡി സതീശൻ
ഡി.സി.സി പട്ടിക പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസിൽ ഇപ്പോഴും തുടരുന്ന പൊട്ടിത്തെറിയിൽ അനുനയ നീക്കത്തിനൊരുങ്ങി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഇടഞ്ഞുനിൽക്കുന്ന ഉമ്മൻ ചാണ്ടിയെ നേരിട്ടുകണ്ടാണ് സതീശൻ മഞ്ഞുരുക്കത്തിനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടിലെത്തിയാണ് സതീശൻ സമവായ ചർച്ചകൾക്ക് തുടക്കമിട്ടത്. കോൺഗ്രസിൽ ഇതേ സ്ഥിതി തുടർന്നാൽ അത് വലിയ പ്രതിസന്ധിയിലേക്ക് എത്തിക്കുമെന്ന നേതൃത്വത്തിൻറെ ആശങ്കയാണ് സതീശനെ നേരിട്ട് കാണാൻ പ്രേരിപ്പിച്ചതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്തുവെച്ച് ഉമ്മൻചാണ്ടിയുമായി സതീശൻ കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ പുറത്തുവന്നിരുന്ന വിവരങ്ങൾ. എന്നാൽ അപ്രതീക്ഷിതമായി പെട്ടെന്നുള്ള സന്ദർശനമാണ് സതീശൻറെ ഭാഗത്തുനിന്നും ഉണ്ടായത്.
- Advertisement -
ഉമ്മൻ ചാണ്ടിയെപ്പോലെ ഒരു നേതാവിനെ പിണക്കിക്കൊണ്ട് അദ്ദേഹത്തിനെതിരെ ഒരു നീക്കം നടത്തിയാൽ അത് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. ഇത് അണികളിലും വലിയ രീതിയിൽ ആശങ്ക സൃഷ്ടിക്കുമെന്നും നേതൃത്വം കരുതുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷനേതാവ് തന്നെ മുൻകൈ എടുത്ത് ഉമ്മൻചാണ്ടിയെ കാണാൻ എത്തിയത്. ചെന്നിത്തലയെ അനുനയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും തരത്തിൽ നേതൃത്വം ഇടപെടാനുള്ള നീക്കത്തെയും തള്ളിക്കളയാൻ സാധിക്കില്ല.
- Advertisement -