കാത്തിരുന്ന് കിട്ടിയ കൺമണിക്കായി സുമനസ്സുകളുടെ കനിവ് തേടി ഒരു കുടുംബം; ജനിച്ച് 28 ദിവസം പിന്നിടും മുൻപേ വെന്റിലേറ്ററിൽ
പത്തനംതിട്ട :കാത്തിരുന്ന് കിട്ടിയ കൺമണിക്കായി സുമനസ്സുകളുടെ കനിവ് തേടി ഒരു കുടുംബം. ജനിച്ച് 28 ദിവസം പിന്നിടും മുൻപേ വെന്റിലേറ്ററിലായ കൺമണിയുടെ ജീവൻ രക്ഷിക്കാനാണ് മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടുന്നത്.
പത്തനംതിട്ട ജില്ലയിലെ റാന്നി, പെരുനാട് സ്വദേശി പ്രശാന്തും ഭാര്യയും എട്ട് വർഷം കാത്തിരുന്ന് കിട്ടിയ കുഞ്ഞാണ് ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നത്. ഗർഭാവസ്ഥയിലുണ്ടായിരുന്ന സങ്കീർണതകൾ മൂലം കുഞ്ഞിനെ ഏഴു മാസമായപ്പോൾ തന്നെ പുറത്തെടുക്കേണ്ടി വന്നു.
പ്രിമെച്വർ ഡെലിവറി ആയതിനാൽ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഈ കുരുന്നിനെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടതായും വന്നു. ഇതിനിടയിൽ കുഞ്ഞിന്റെ ശ്വാസകോശത്തിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കുട്ടിയുടെ നില മെച്ചപ്പെടുന്നത് വരെ NICU-ൽ തുടരേണ്ടതുണ്ട്. കുട്ടി ഇപ്പോൾ അടൂർ ലൈഫ് ലൈൻ ആശുപത്രിയിലാണുള്ളത്.
(Hosp Number – 04734-223377, 226520)
- Advertisement -
നാളിതുവരെ കുട്ടിയുടെ ചികിത്സക്കായി 5 ലക്ഷം രൂപയോളം ചിലവായതിന് പുറമെ ഇനി കുറഞ്ഞത് 8 ലക്ഷം രൂപകൂടി ചികിത്സാ ചെലവ് പ്രതീക്ഷിക്കുന്നു (മരുന്നുകൾ കൂടാതെ വെന്റിലേറ്റർ ചിലവ് മാത്രമാണ് ഈ 8 ലക്ഷം). വെൽഡിങ് തൊഴിലാളിയായ പ്രശാന്തിന് ഈ തുക കണ്ടെത്തുക അസാധ്യമാണ്. നാളിതു വരെയുള്ള ചെലവുകൾക്ക് അവരുടെ ആകെയുള്ള കിടപ്പാടവും വസ്തുവും ബാങ്കിൽ പണയം വച്ചിരിക്കുകയാണ്. കാത്തിരുന്ന് കിട്ടിയ കൺമണിയുടെ തുടർചികിത്സക്ക് ആ കുടുംബത്തോടൊപ്പം നിൽക്കാം, സഹായിക്കാം.
- Advertisement -