സുപ്രീംകോടതിയിൽ സ്ത്രീ പ്രാതിനിധ്യം 11 ശതമാനമാക്കാൻ ഏറെ ബുദ്ധിമുട്ടി : ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിമാരിൽ സ്ത്രീ പ്രാതിനിധ്യം 11 ശതമാനമെത്തിയത് വളരെ ബുദ്ധിമുട്ടിയിട്ടാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി.രമണ. ഭൂരിഭാഗം വനിതാ അഭിഭാഷകരും തങ്ങളുടെ പ്രവൃത്തി ജീവിതത്തിൽ വലിയ യാതനകൾ സഹിക്കുന്നവരാണെന്നും ബാർ കൗൺസിൽ നൽകിയ സ്വീകരണ പരിപാടിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
”സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോൾ സുപ്രീം കോടതി ജഡ്ജിമാരിൽ 50 ശതമാനം സ്ത്രീകളാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുക. എന്നാൽ, വളരെക്കുറച്ച് സ്ത്രീകൾക്കുമാത്രമാണ് ഉന്നത ശ്രേണിയിലെത്താൻ സാധിക്കുന്നത്. എത്തുന്നവർക്കാകട്ടെ, പ്രശ്‌നങ്ങൾ തുടരുകയും ചെയ്യുന്നു. നീതിന്യായ സ്ഥാപനങ്ങൾ പ്രവൃത്തി മണ്ഡലങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ സ്വീകരിക്കേണ്ടിയിരിക്കുന്നു ‘- എൻ.വി. രമണ പറഞ്ഞു.
- Advertisement -
നിലവിൽ ചീഫ് ജസ്റ്റിസ് അടക്കം 33 ജഡ്ജിമാരുള്ള സുപ്രീം കോടതിയിൽ ഇന്ദിരാ ബാനർജി, ഹിമ കോഹ്ലി, ബി.വി. നാഗരത്‌ന, ബേലാ എം. ത്രവേദി എന്നിങ്ങനെ നാല് വനിതാ ജഡ്ജിമാരാണുള്ളത്. ഊഴമനുസരിച്ച് 2027-ൽ ജസ്റ്റിസ് നാഗരത്‌ന ചീഫ് ജസ്റ്റിസ് ആകുന്നതോടെയാകും ഇന്ത്യയ്ക്ക് ആദ്യ വനിതാ ചീഫ് ജസ്റ്റിസിനെ ലഭിക്കുക.
- Advertisement -