Ultimate magazine theme for WordPress.

നിപ വൈറസ്: പെട്ടെന്നുള്ള ഇടപെടൽ ആവശ്യമെന്ന് കെ കെ ശൈലജ

0

തിരുവനന്തപുരം : സംസ്ഥാനത്തെ നിപ വ്യാപനത്തിൽ പെട്ടെന്നുള്ള ഇടപെടൽ ആവശ്യമെന്ന് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാൽ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ.

അധികം പകർച്ചയില്ലാതെ നിപയെ നമുക്ക് തടയാനാകും. വീണ്ടും രോഗം വരാനുള്ള സാധ്യത വിദഗ്ധർ മുൻകൂട്ടി കണ്ടതാണ്. മുൻപ് ഉണ്ടായിരുന്ന വിദഗ്ധ സംഘം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. കണ്ണൂരിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.