Ultimate magazine theme for WordPress.

വെബ് പോർട്ടലുകളെയും സമൂഹമാധ്യമങ്ങളെയും വിമർശിച്ച് സുപ്രീം കോടതി; സ്വകാര്യ മാധ്യമങ്ങൾ എന്ത് കാണിച്ചാലും അതിലൊരു വർഗ്ഗീയ വശമുണ്ടാകുമെന്ന് ജസ്റ്റിസ് എൻ വി രമണ

0

സമൂഹ മാധ്യമങ്ങളിൽ വരുന്ന വ്യാജ വാർത്തകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. ജഡ്ജിമാർക്കെതിരെ എന്തും പടച്ചുവിടുന്നതായും ചീഫ് ജസ്റ്റിസ് എൻ.വി രമണ വിമർശിച്ചു.

സ്വകാര്യ മാധ്യമങ്ങൾ എന്ത് കാണിച്ചാലും, അതിലൊരു വർഗീയ വശമുണ്ടാകുമെന്നും ആത്യന്തികമായി രാജ്യത്തിന്റെ പേരാണ് മോശമാകുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവും – രാജ്യത്തെ കൊവിഡ് വ്യാപനവും കൂട്ടിച്ചേർത്ത് മാധ്യമങ്ങൾ വർഗീയത പടർത്താൻ ശ്രമിച്ചുവെന്ന ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് വെബ് പോർട്ടലുകളെയും, സാമൂഹ്യ മാധ്യമങ്ങളെയും വിമർശിച്ചത്.

- Advertisement -

കൃത്യമായ നിയന്ത്രണ സംവിധാനം ഇല്ലാത്തതിനാൽ അപകീർത്തിപ്പെടുത്തലുകൾ നടക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ ശബ്ദം മാത്രമാണ് വെബ് പോർട്ടലുകളും, സമൂഹ മാധ്യമങ്ങളും കേൾക്കുന്നത്. ജഡ്ജിമാർക്കെതിരെ യാതൊരു അടിസ്ഥാനമില്ലാതെ എന്തും എഴുതിവിടുന്നു. യുട്യൂബിൽ വ്യാജവാർത്തകളുടെ വലിയ ഒഴുക്ക് തന്നെ ഉണ്ട്. ആർക്ക് വേണമെങ്കിലും യുട്യൂബ് ചാനൽ ആരംഭിക്കാവുന്ന സാഹചര്യമാണെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളെ അടക്കം നിയന്ത്രിക്കാൻ എന്തെങ്കിലും ശ്രമമുണ്ടായോ എന്ന് കേന്ദ്രസർക്കാരിനോട് കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഉന്നയിച്ച ആശങ്ക കൂടി മുൻനിർത്തി പുതിയ ഐ.ടി ചട്ടങ്ങൾ തയാറാക്കുമെന്നായിരുന്നു ഇക്കാര്യത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ മറുപടി.

- Advertisement -

Leave A Reply

Your email address will not be published.