Ultimate magazine theme for WordPress.

നിപ: സമ്പർക്ക പട്ടിക നീളുന്നു; എട്ടുപേർക്ക് രോഗലക്ഷണം

0

കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ കൂടുതൽപേരെ ചേർത്തു. 188 ആയിരുന്ന സമ്പർക്ക പട്ടികയിൽ ഇപ്പോൾ 251 പേരായി.
ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 32 പേരെയാണ്. സമ്പർക്ക പട്ടിക ഇനിയും ഉയർന്നേക്കാമെന്ന് നേരത്തേ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സമ്പർക്കപ്പട്ടികയിലുൾപ്പെട്ട കൂടുതൽ പേരെ കണ്ടെത്താനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്. ആറുപേരിലാണ് പുതുതായി ലക്ഷണങ്ങൾ കണ്ടെത്തിയത്. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഈ എട്ടുപേരുടെ സാംപിളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതിൽ ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിൽസയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കിയിട്ടുണ്ട്.

നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവുമുണ്ട്. നേരത്തെയുള്ള 188 പേരുടെ സമ്പർക്ക പട്ടികയിൽ 20 പേർ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കിയിരുന്നു. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്. നിപ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽതന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. എൻഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിങ് ഇവിടെ നടത്തും. അത് ഒരിക്കൽ കൂടി സ്ഥിരീകരിക്കാൻ എൻഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും.

- Advertisement -

Leave A Reply

Your email address will not be published.