Ultimate magazine theme for WordPress.

കോൺഗ്രസിലെ പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ചുവെന്ന് കെ. സുധാകരൻ

0

കോൺഗ്രസിലെ എല്ലാ പ്രശ്‌നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കി. ഇന്ദിരാഭവനിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം അറിയിച്ചത്.

തർക്കങ്ങൾ അവസാനിച്ചു. ഇനി ചർച്ചയില്ലെന്നും സുധാകരൻ പറഞ്ഞു. മഞ്ഞുരുകിയോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മഞ്ഞ് ഉണ്ടായിട്ടില്ല ഉരുകാനെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്ന് ഹൈക്കാൻഡിനെ അറിയിച്ചുവെന്നും സുധാകരൻ വ്യക്തമാക്കി.

- Advertisement -

Leave A Reply

Your email address will not be published.