Ultimate magazine theme for WordPress.

താലിബാൻ സർക്കാർ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്ഥാനും ഇറാനും ക്ഷണം

0

ന്യൂഡൽഹി: പഞ്ചശീർ താഴ്‌വരയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിരോധം ഏതാണ്ട് അവസാനിച്ചതോടെ താലിബാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാർ പ്രഖ്യാപിച്ചേക്കും. ഏതാനും സമയം മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. യുദ്ധം അവസാനിച്ചതായും ഇനി സുസ്ഥിരമായ അഫ്ഗാനിസ്താൻ കാലമാണെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

സർക്കാർ രൂപീകരണച്ചടങ്ങിലേക്ക് ചൈനയ്ക്കും റഷ്യക്കും പാകിസ്ഥാനും ഖത്തറിനും ഇറാനും ക്ഷണമുണ്ട്. ഇറാനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ശ്രദ്ധേയമായ നീക്കമായാണ് വിദഗ്ധർ കരുതുന്നത്. പാക് രഹസ്യാന്വേഷണ വിഭാഗം മേധാവി കഴിഞ്ഞ ദിവസം കാബൂളിലെത്തിയിരുന്നു. ഖത്തർ, തുർക്കി, യുഎഇ തുടങ്ങിയ രാജ്യങ്ങളെ വിദഗ്ധർ കാബൂൾ വിമാനത്താവളത്തിൽ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും താലിബാൻ അറിയിച്ചു.

- Advertisement -

പഞ്ചശീറാണ് അഫ്ഗാൻ പ്രവിശ്യകളിൽ അവസാനം തങ്ങളുടെ അധീനതയിലാവുന്നതെന്ന് ഇന്ന് രാവിലെ നടന്ന മറ്റൊരു വാർത്താസമ്മേളനത്തിൽ താലിബാൻ അറിയിച്ചിരുന്നു. എന്നാൽ പഞ്ചശീരിലെ പ്രതിരോധസേന അത് നിഷേധിച്ചു. പഞ്ചശീർ പ്രതിരോധത്തിന്റെ നേതാവ് അഹ്മദ് മസൂദാണ് പ്രസ്താവന പുറപ്പെടുവിച്ചത്. കാബൂൾ വിമാനത്താവളത്തിന്റെ പ്രവർത്തനം യുഎഇ, തുർക്കി, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ വിദഗ്ധരുടെ സഹായത്തോടെ പുനർനിർമാണം പൂർത്തിയാക്കുമെന്ന് താലിബാൻ വക്താവ് നേരത്തെ വ്യക്തമാക്കിയിരുന്നു. അധിനിവേശകർ രാജ്യത്തെ ഒരിക്കലും പുനർനിർമ്മിക്കില്ലെന്നും അത് ജനങ്ങളുടെ ചുമതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താലിബാന് വിവിധ രാജ്യങ്ങളുടെ സഹകരണം ആവശ്യമാണെന്നും ചൈന രാജ്യത്തിന് ഏറ്റവും പ്രധാനമാണെന്നും ബീജിങിന്റെ പങ്കിനെക്കുറിച്ചുളള ചോദ്യത്തിന് മറുപടി നൽകി.

- Advertisement -

Leave A Reply

Your email address will not be published.