Ultimate magazine theme for WordPress.

സ്ത്രീകൾ പ്രസവിക്കാനുള്ളവർ; മന്ത്രിമാർ ആകേണ്ടവരല്ലെന്ന് താലിബാൻ

0

 

കാബൂൾ: സ്ത്രീകൾ മന്ത്രിമാരാകേണ്ടവരല്ലെന്നും അവർ പ്രസവിക്കാനുള്ളവർ ആണെന്നും താലിബാൻ. ഒരു അഭിമുഖത്തിലാണ് താലിബാൻ വക്താവിന്റെ ഈ അഭിപ്രായ പ്രകടനം. താലിബാൻ ഭരണം പിടിച്ച ശേഷം മന്ത്രിസഭാ രൂപീകരണത്തിനായി തയ്യാറെടുക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താലിബാൻ വക്താവ് സയ്യിദ് സെക്രുള്ള ഹാഷിമി നിലപാട് വ്യക്തമാക്കിയത്. പുതിയ മന്ത്രിസഭയിൽ വനിതകൾ ഇല്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോഴാണ് സയ്യിദ് സെക്രുള്ള ഹാഷിമിയുടെ പ്രതികരണം.

- Advertisement -

‘ഒരു സ്ത്രീയ്ക്ക് മന്ത്രിയാകാൻ സാധിക്കില്ല. അവരുടെ ചുമലിൽ അത്തരമൊരു ഭാരം കെട്ടിവച്ചാൽ അത് ചുമക്കാൻ അവർക്ക് സാധിക്കില്ല. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാകണമെന്നത് അനിവാര്യമായ കാര്യമേ അല്ല. അവർ പ്രസവിക്കാനുള്ളവരാണ്. പ്രതിഷേധിക്കാൻ ഇറങ്ങുന്ന സ്ത്രീകൾ അഫ്ഗാനിലെ മുഴുവൻ സ്ത്രീകളുടേയും പ്രതിനിധികൾ അല്ല’- ഹാഷിമി വ്യക്തമാക്കി.

സ്ത്രീകൾ സമൂഹത്തിന്റെ പാതിയാണെന്ന് റിപ്പോർട്ടർ ചൂണ്ടിക്കാട്ടി. ഇത് പറഞ്ഞപ്പോൾ ഹാഷിമിയുടെ മറുപടി ഇങ്ങനെയായിരുന്നു-‘ഞങ്ങൾ സ്ത്രീകളെ അങ്ങനെ പരിഗണിക്കുന്നില്ല. ഏതുതരം പാതിയാണ്? പകുതി തന്നെ ഇവിടെ തെറ്റായി നിർവചിക്കപ്പെട്ടിട്ടുണ്ട്. അവരെ കാബിനെറ്റിൽ എടുക്കുന്ന കാര്യത്തിലാണോ നിങ്ങൾ പകുതി എന്ന് അർത്ഥമാക്കുന്നത്. അവളുടെ അവകാശങ്ങൾ ലംഘിക്കുക എന്നത് വിഷയമേ അല്ല. കഴിഞ്ഞ 20 വർഷമായി ഈ മാധ്യമങ്ങളും യുഎസും അഫ്ഗാനിസ്ഥാനിലെ പാവ ഗവൺമെന്റും എല്ലാം ഓഫീസുകളിൽ വ്യഭിചരം നടത്തുകയായിരുന്നു’- ഹാഷിമി ആരോപിച്ചു.

വനിതകൾ വ്യഭിചരിക്കുകയായിരുന്നുവെന്ന് നിങ്ങൾ പറയരുതെന്ന് മാധ്യമപ്രവർത്തകൻ താലിബാൻ വക്താവിനോട് പറയുന്നു. ‘എല്ലാ വനിതകളും അങ്ങനെയാണെന്ന് പറഞ്ഞിട്ടില്ല. തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുന്ന നാല് വനിതകൾ അഫ്ഗാനിലെ മുഴുവൻ സ്ത്രീകളുടേയും പ്രതിനിധികൾ അല്ല. അഫ്ഗാനിലെ സ്ത്രീകൾ എന്നു പറഞ്ഞാൽ അഫ്ഗാനിലെ പൗരൻമാരെ പ്രസവിക്കുകയും അവർക്ക് ഇസ്ലാമിക മൂല്യങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്’- ഹാഷിമി കൂട്ടിച്ചേർത്തു.

 

- Advertisement -

Leave A Reply

Your email address will not be published.