Ultimate magazine theme for WordPress.

ശ്രീകരുണാകരഗുരു മനുഷ്യരാശിയുടെ അന്തസുയർത്തി; ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ

0

 

 

പോത്തൻകോട് : മനുഷ്യരാശിയുടെയും മാനവികതയുടെയും അന്തസുയർത്തുന്ന തരത്തിൽ ജാതിയ്ക്കും മതത്തിനും അതീതമായ ആത്മീയ വീക്ഷണമാണ് ശ്രീകരുണാകരഗുരു അവതരിപ്പിച്ചതെന്ന് സംസ്ഥാന ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ നടന്ന നവപൂജിതം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 95-ാംജന്മദിനമാണ് നവപൂജിതമായി ആഘോഷിക്കുന്നത്. ഇന്ത്യൻ ആത്മീയതയുടെ അന്തസത്തയായ സനാതനമൂല്യത്തിലധിഷ്ടിതമായ മാനവിക വീക്ഷണവും സാംസ്‌ക്കാരിക സമന്വയവും തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും എല്ലാം കൂട്ടിയിണക്കികൊണ്ടുള്ള തത്വസംഹിതയാണ് ഗുരു മുന്നോട്ടുവച്ചത്. ഇതിലൂടെ ലോകനന്മക്കുതകുന്ന ഒരു മികച്ച പരമ്പരയെത്തന്നെയാണ് കരുണാകരഗുരു വാർത്തെടുത്തതെന്നും ഗവർണ്ണർ പറഞ്ഞു.

- Advertisement -

കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ടു ആഘോഷങ്ങളില്ലാതെയാണ് ചടങ്ങു നടന്നത്. രാവിലെ 11ന് ആശ്രമത്തിലെത്തിയ ഗവർണ്ണറെ ആശ്രമകവാടത്തിൽവച്ചു ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നു ആശ്രമത്തിനകത്തു ആരാധനയിൽ പങ്കുകൊണ്ടു. താമരപർണ്ണശാലയിൽ പുഷ്പസമർപ്പണം നടത്തിയശേഷമാണ് സഹകരണമന്ദിരത്തിലെ ഉദ്ഘാടന വേദിയിലെത്തിയത്. തുടർന്നു ഗുരുവിന്റെ 95-ാമത് ജന്മദിനഘോഷങ്ങൾക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തിരിതെളിച്ചു. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായിരുന്നു. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി സ്വാഗതം പറഞ്ഞു. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്, സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, പ്രൊ. കെ.ഗോപിനാഥൻ പിള്ള, ഡോ. കെ.എൻ.ശ്യാമപ്രസാദ്, സബീർ തിരുമല, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, യൂത്ത് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എന്നിവർ സംബന്ധിച്ചു.

- Advertisement -

Leave A Reply

Your email address will not be published.