Ultimate magazine theme for WordPress.

സോണി ബി തെങ്ങമം പുരസ്‌കാരം ഡോ. വി പി ഗംഗാധരന് സമർപ്പിച്ചു

0

 

തിരുവന്തപുരം: എഐവൈഎഫ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന സോണി ബി തെങ്ങമത്തിന്റെ പേരിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് പുരസ്‌കാരം ഡോ. വി പി ഗംഗാധരന് സമർപ്പിച്ചു. തിരുവനന്തപുരം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ വച്ച് റവന്യൂ മന്ത്രി കെ രാജനാണ് പുരസ്‌കാരം സമർപ്പിച്ചത്.

- Advertisement -

ഇന്ത്യൻ വിദ്യാർത്ഥി- യുവജനപ്രസ്ഥാനത്തെ സാർവ്വദേശീയ രംഗവുമായി കൂട്ടിയിണക്കിയ നേതാവായിരുന്നു സോണിയെന്ന് കെ രാജൻ പറഞ്ഞു. പ്രവർത്തിച്ച മേഖലകളിലെല്ലാം വിജയം കൈവരിച്ച സോണിയുടെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കു തീരാനഷ്ടമാണ്. രാജ്യം ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തിൽ സോണിയുടെ ഓർമ്മകൾ കരുത്തു പകരുമെന്നും കെ രാജൻ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ വാക്‌സിൻ തന്നെയാണ് മികച്ച ആയുധമെന്ന് ഡോ. ഗംഗാധരൻ അഭിപ്രയപ്പെട്ടു. വാക്‌സിനേഷനെതിരായി നടക്കുന്ന പ്രചരണങ്ങളെ തള്ളിക്കളയണമെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിൽ ശാസ്ത്രലോകം വൈകാതെ എത്തിച്ചേരുമെന്നും ഡോ. ഗംഗാധരൻ പറഞ്ഞു. തനിക്ക് ലഭിച്ച ഈ പുരസ്‌കാരം മറ്റേത് പുരസ്‌കാരത്തിനേക്കാളും വില പിടിപ്പുള്ളതാണെന്നും പുരസ്‌കാര തുക കൊച്ചിൻ കാൻസർ സെന്ററിന് കൈമാറുമെന്നും ഡോ.ഗംഗാധരൻ പറഞ്ഞു.

പുരസ്‌കാര വിതരണ ചടങ്ങിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ കെ എസ് സ്വാഗതം പറഞ്ഞു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധകൃഷ്ണൻ, എ ഐ എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുപേഷ് സുധാകരൻ, എഐവൈഎഫ് സംസ്ഥാന എക്‌സി അംഗം ആനന്ദകുമാർ , ജില്ലാ പ്രസിഡന്റ് ആദർശ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ആർ എസ് ജയൻ നന്ദി രേഖപ്പെടുത്തി

 

- Advertisement -

Leave A Reply

Your email address will not be published.