മുംബൈ: മഹാരാഷ്ട്രയില്‍ ഇത്തവണ മണ്‍സൂണ്‍ വളരെ നേരത്തെയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി.
വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ (Worli Metro Station) പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പ്ലാറ്റ് ഫോമുകള്‍ ഉള്‍പ്പെടെ വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു.
ഈ അടുത്താണ് വര്‍ളി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. മേല്‍ക്കൂര ചോര്‍ന്ന് വെള്ളം സ്‌റ്റേഷനകത്തും പ്ലാറ്റ്‌ഫോമിലേയ്ക്കും എത്തുകയായിരുന്നു. ബാന്ദ്ര- കുര്‍ള കോംപ്ലക്‌സ് മുതല്‍ വര്‍ളിയിലെ ആചാര്യ ആത്രെ ചൗക്ക് വരെയുള്ള മുംബൈ മെട്രോ ലൈന്‍ 3 ന്റെ സര്‍വീസുകള്‍ ഈ മാസം 10 നാണ് പ്രവര്‍ത്തനക്ഷമമായത്.
പുതിയതായി ഉദ്ഘാടനം ചെയ്ത സ്റ്റേഷന്‍ ചോര്‍ന്നതില്‍ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
- Advertisement -