Ultimate magazine theme for WordPress.

ദത്ത് വിവാദം; വിമർശനം കടുപ്പിച്ച് പ്രതിപക്ഷം, മൗനം തുടർന്ന് മുഖ്യമന്ത്രി

0

തിരുവനന്തപുരം: ദത്തെടുക്കൽ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സ്ത്രീകൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സംസാരിക്കുന്നതിനിടെയാണ് അനുപമ വിഷയവും റോജി എം ജോൺ പരാമർശിച്ചത്. ഒരമ്മയ്ക്ക് കുഞ്ഞിനെ തേടി അലയേണ്ട അവസ്ഥ പോലും കേരളത്തിലുണ്ടായി. അമ്മയെ അപഹസിക്കാൻ മാത്രമാണ് ശ്രമം നടന്നത്. പാർട്ടി പറഞ്ഞപ്പോൾ മാത്രമാണ് പൊലീസ് ഇടപെട്ടതെന്നും റോജി വിമർശിച്ചു. സ്ത്രീകൾക്ക് എതിരായ അതിക്രമത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞെങ്കിലും അനുപമ വിഷയത്തിൽ മൗനം പാലിച്ചു.

ഉത്തരേന്ത്യയെക്കാൾ ഭീകരമായ അവസ്ഥയിലാണ് കേരളത്തിൽ സ്ത്രീകൾക്ക് എതിരായ അതിക്രമവും പീഡന പരാതികളും ഉണ്ടാവുന്നതെന്നാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം പറഞ്ഞത്. മൂന്ന് മാസത്തിനിടെ മൂന്ന് കൂട്ട ബലാത്സംഗങ്ങളാണ് കേരളത്തിലുണ്ടായത്. അതീവ ഗൌരവതരമാണ് കേരളത്തിലെ സ്ഥിതിയെന്നും റോജി എം ജോൺ പറഞ്ഞു. എന്നാൽ സ്ത്രീകൾക്ക് എതിരായ അതിക്രമം കുറഞ്ഞ് വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

ഉത്തരേന്ത്യൻ പരാമർശം ആരെ വെള്ളപൂശാനാണെന്ന് ചോദിച്ച മുഖ്യമന്ത്രി കേസുകളിൽ ശക്തമായ നടപടി എടുത്തതായും പറഞ്ഞു. കുറ്റ്യാടിയിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാവും. മലപ്പുറം പീഡനശ്രമത്തിലും പ്രതി അറസ്റ്റിലായി. 2016 മുതൽ 21 വരെയുള്ള കാലം ലൈംഗിക അതിക്രമം കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.